ചേപ്പാട്: ചേപ്പാട് സി കെ എച്ച് എസ് എസിൽ ഓണാഘോഷപരിപാടികൾ സ്കൂൾ ലോക്കൽ മാനേജർ ഫാ ജോർജ് പുളിവിളയിൽ ഉത്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അഡ്വ എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: അഖില കേരള വിശ്വകർമ്മ മഹാസഭ ചെങ്ങന്നൂർ താലൂക്ക് യൂണിയൻറെ ആഭിമുഖ്യത്തിൽ ഋഷി പഞ്ചമി ആഘോഷവും വിദ്യാഭ്യാസവും അവാർഡ് വിതരണവും നടത്തി. അഖിലകേരള വിശ്വകർമ്മ മഹാസഭ ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡൻറ് മണിക്കൂട്ടൻ തോട്ടു ങ്കൽ അദ്ധക്ഷതയിൽ കൂടിയ യോഗം മുൻസിപ്പൽ ചെയ൪പേഴ്സൺ അഡ്വ.ശോഭ വർഗീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ. ......
ചേർത്തല:എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇന്ന് 89-ാം പിറന്നാൾ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പിന്നാക്ക സമുദായത്തിന്റെ ശബ്ദമായി നിലകൊള്ളുന്ന അദ്ദേഹം, മികവുറ്റ സംഘടനാപാടവം കൊണ്ട് എസ്.എൻ.ഡി.പി യോഗത്തെ വളർത്തി വലുതാക്കി. ......
ചെങ്ങന്നൂർ : കാണികളുടെ കണ്ണ് നിറയിച്ച കലാപ്രകടനങ്ങളോടെ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ ഓണാഘോഷം നടന്നു. കുട്ടികളുടെ രംഗപൂജയോടെ തുടങ്ങിയ ആഘോഷം സംഘനൃത്തം, പുലികളി, മാവേലി വരവ്, വള്ളംകളി മാതൃക, വടംവലി, ഉറിയടി, ഓണസദ്യ എന്നിവയോടെ നിറഞ്ഞുനിന്നു.ചടങ്ങ് ഭീമ ജൂവൽസ് ചെയർമാൻ ബിന്ദു മാധവ് ഉദ്ഘാടനം ചെയ്തു. ......
മാവേലിക്കര: തഴക്കര പോത്തന്നൂർ വീട്ടിൽ ബി മോഹൻ കുമാർ (75 ) വ്യാഴാഴ്ച രാത്രി 9 മണിക്ക് മരണമടഞ്ഞു.
തൊട്ടടുത്തു താമസിക്കുന്ന അനുജൻ പോത്തന്നൂർ വീട്ടിൽ
സഹകരണ സംഘം റിട്ട: അസിസ്റ്റൻ്റ് രജിസ്ട്രാർ വി. പത്മകുമാർ (72) മണിക്കൂറുകൾക്ക് ശേഷം വീട്ടിൽ മരണമടഞ്ഞു. സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടു വളപ്പിൽ.
ഭാര്യ തിരുവല്ല കണ്ണഞ്ചിറയിൽ ശ്രീകുമാരി ( മിനി ) മക്കൾ. ......
വെൺമണി: മാർത്തോമ്മ സഭയിലെ സീനിയർ വൈദികനും, കൺവൻഷൻ പ്രാസംഗികനും ആയിരുന്ന വെൺമണി , വാതല്ലൂർ, വെട്ടത്തേത്ത്
റവ.ഫിലിപ്പ് വർഗീസ് (87) അമേരിക്കയിലെ ഡെട്രോയിറ്റിൽ നിര്യാതനായി. സംസ്കാര ശ്രുശുഷ സെപ്റ്റംബർ മാസം 13 ന് രാവിലെ 9 മണിക്ക് ഡെട്രോയിറ്റ് മാർത്തോ മ്മപള്ളിയിൽ. ......
വെൺമണി: സെൻ്റ് മേരീസ് ഓര്‍ത്തോഡോക്സ് തീർത്ഥാടന ഇടവകയുടെ വലിയ പെരുന്നാളും തിരുവചന ശുശ്രൂഷയും, എട്ടുനോമ്പാചരണവും 1 മുതൽ 8 വരെ നടത്തും.
. പെരുന്നാൾ ചടങ്ങുകള്‍ക്ക് മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ പിതാക്കന്മാരായ
ഡോ ജോസഫ് മാര്‍ ദിവന്നാസ്യയോസ് മെത്രാപ്പോലീത്ത,
എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്ത,
ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത,
ഡോ .അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത,
ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത എന്നിവർ മുഖ്യകാർമികത്വം വഹിക്കും
സെപ്റ്റംബർ 1 ന് രാവിലെ
എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വലിയ പള്ളിയിൽ വി. ......
ചെങ്ങുന്നൂർ: വർദ്ധിച്ചു വരുന്ന ലഹരിയുടെ അതിപ്രസരണത്തെ തകർത്തെറിയുവാൻ ജീവിതമാണ് ലഹരിയെന്ന സന്ദേശം പകർന്നുകൊണ്ട് ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഫുട്ബോൾ ടൂർണ്ണമെൻറ് ചെങ്ങന്നൂർ സോക്കർ ലീഗ് - സീസൺ'1 ഫാൽക്കൺ സ്പോർട്സ് ഹബ്ബിൽ തിരുവല്ല
ഡി വൈ എസ് പി എസ് .നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്ന് യുവജനപ്രസ്ഥാന അംഗങ്ങൾ പുത്തൻകാവ് കിഴക്കേത്തലയ്ക്കൽ ടെറി മെമ്മോറിയൽ എവറോളിംഗ് ട്രോഫികൾക്കായി മാറ്റുരച്ച മത്സരത്തിൽ പുത്തൻകാവ് സെൻ്റ് തോമസ്, മെഴുവേലി ഹോളി ഇന്നസെൻ്റ്സ്, മാരാമൺ സെൻ്റ് ജോൺസ് എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ക്യാഷ് അവാർഡിന് അർഹരാക്കുകയും ചെയ്തു. ......
ചെങ്ങന്നൂർ: കെ പി സി സി ദേശീയ കായികവേദി ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 6 ന്
ചെങ്ങന്നൂരിൽ വടംവലി മത്സരം നടത്തും.
ഒന്നാം സമ്മാനം
20,000/- രൂപയും പ്രശസ്തിപത്രവും
രണ്ടാം സമ്മാനം
10,000/- രൂപയും
പ്രശസ്തിപത്രവും
മൂന്നാം സമ്മാനം
5,000/- രൂപയും
പ്രശസ്തിപത്രവും
നൽകും.
വടംവലിയോട് അനുബന്ധിച്ച് നടക്കുന്ന സംസ്കാരിക സമ്മേളനത്തിൽ
നടൻ *രഞ്ജിപണിക്കർ, ചാണ്ടി ഉമ്മൻ എം. എൽ.എ , ജോസഫ് വാഴയ്ക്കൻ എക്സ് എം. ......